തിരുവനന്തപുരം:ആഴിമലയില്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രാമപുരം തേരിവിള വടക്കേക്കര വീട്ടില്‍ സതീശന്റെയും സിന്ധുവിന്റെയും മകള്‍ ശരണ്യ(12)യുടെ മൃതദേഹമാണ് കരിങ്കുളം ഭാഗത്ത് കണ്ടെത്തിയത്..
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബത്തോടെ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ശരണ്യയും കുടുംബവും ഇവിടെ എത്തിയത്.
തിര ശക്തമായതിനെ തുടര്‍ന്ന് ഇവിടെ കുളിക്കുന്നത് ലൈഫ് ഗാര്‍ഡുകള്‍ വിലക്കിയിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാതെ കടലില്‍ കുളിക്കവെയാണ് ശരണ്യ തിരയില്പ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: