കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയലിനു തുടക്കമായി. ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുളള സര്‍വീസ് ട്രയലാണ് തുടങ്ങിയത്. ബുധനാഴ്ച രാവിലെ ആറു മുതല്‍ ആലുവയില്‍ നിന്ന് രണ്ട് ട്രാക്കുകളിലാണ് ട്രയല്‍ പുരോഗമിക്കുന്നത്.
മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമത്തില്‍ സമയപ്പട്ടിക തയാറാക്കി ഓരോ സ്റ്റേഷനിലും നിര്‍ത്തേണ്ട സമയമടക്കം പാലിച്ചാണ് സര്‍വീസ് ട്രയല്‍.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് മെട്രോയുടെ സര്‍വീസില്‍ ആത്മവിശ്വാസം ലഭിക്കുന്നതുവരെ ട്രയലുകള്‍ തുടരും. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും സര്‍വീസ് ട്രയലുകള്‍ നടത്തേണ്ടിവരും. ഇത് പത്തുദിവസം വരെയാകാം. കഴിഞ്ഞയാഴ്ചയാണു സിഎംആര്‍എസിന്റെ അന്തിമസുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: