തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ തലശേരി സ്വദേശിനിയുമായ ഡോ. ഐശ്വര്യ പി. (31) ജീവനൊടുക്കി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഹോസ്റ്റലില്‍ നിന്നും ഐശ്വര്യയെ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ബി.പി.യും പള്‍സും നിലച്ചനിലയിലെത്തിയ ഐശ്വര്യയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: