അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Wednesday 10 May 2017 12:08 pm IST

ന്യൂദല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സിറോ കൂള്‍ എന്ന ഗ്രൂപ്പാണ് സൈറ്റ് ഹാക്ക് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷന്‍ ജാദവിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെയുള്ള സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ പോസ്റ്റു ചെയ്തു. കുല്‍ ഭൂഷന്‍ ജാദവിന്റെയും തൂക്കു കയറിന്റെയും ചിത്രങ്ങളും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും വെബ് സൈറ്റില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ സൈറ്റ് ഹാക്ക് ചെയ്തവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സൈറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും സാങ്കേതിക തകാരാര്‍ ഉണ്ടായതില്‍ ക്ഷമചോദിക്കുന്നുവെന്നും എഐഎഫ്എഫ് ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.