- യയാതിക്ക്എന്തുശാപമാണ്ശുക്രന് കൊടുത്തത് ?
- ഏതു മകനാണ് യയാതിയുടെ വാര്‍ദ്ധക്യം ഏറ്റുവാങ്ങിയത്?
- മറ്റു നാലുമക്കള്‍ക്കും യയാതികൊടുത്ത ശാപം?
- സുദേവന്റെ രണ്ടു മക്കള്‍ ആരെല്ലാം?
- തപസ്സിനായിപോയ ശ്വേതന് ആരേയാണ് രാജാവാക്കിയത്?
- തപസ്സുചെയ്ത് സ്വര്‍ഗം ലഭിച്ച ശ്വേതന് എന്തുകൊണ്ടാണ് സ്വര്‍ഗത്തില്‍ ആഹാരം ലഭിക്കാതെ വന്നത്?
- എന്തുകഴിച്ചുകൊള്ളുവാനാണ് ബ്രഹ്മദേവന് പറഞ്ഞത്?
- എത്രനാള്‍ ‘ഭക്ഷിക്കാനാണ് ബ്രഹ്മദേവന് പറഞ്ഞത്?
- ഇക്ഷ്വാകുവിന്റെ നൂറുപുത്രന്മാരില്‍ ഇളയവന് ?
- ദണ്ഡന് എവിടെയാണ് രാജ്യവും കൊട്ടാരവും ഇക്ഷ്വാകു തീര്‍ത്തുകൊടുത്തത് ?
ഉത്തരങ്ങള്‍
- വൃദ്ധനായി ജരാനരബാധിക്കട്ടെ എന്ന്.
- പുരു.
- രാജചിഹ്നങ്ങള്‍ നിങ്ങള്‍ക്കില്ലാതെ പോകട്ടെ. (രാജാധികാര ത്തില്‍ നിന്നും ഭ്രഷ്ടരാക്കി.)
- ജ്യേഷ്ഠന് ശ്വേതന്, അനുജന് സുരഥന്.
- അനുജന് സുരഥനെ.
- മറ്റാര്‍ക്കും അന്നദാനം ചെയ്യാതിരുന്നതു കൊണ്ട്.
- തപസ്സുചെയ്തിരുന്ന പൊയ്കയില്‍ കിടക്കുന്ന സ്വന്തം ‘ശവം’ ഭക്ഷിക്കാന്‍.
- അഗസ്ത്യനെ കാണുന്നതുവരെ.
- ദണ്ഡന്.
- വിന്ധ്യാസാനുക്കളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: