ദമ്പതികളെ വീട്ടില്‍ പൂട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്നു

Wednesday 10 May 2017 9:15 pm IST

കണ്ണൂര്‍: ദമ്പതികളെ വീട്ടില്‍പൂട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. കക്കാട് പഴയ പുഴാതി സര്‍വ്വീസ് സഹകരണ ബേങ്ക് കെട്ടിടത്തിന് സമീപത്തെ ഓട്ടോ ഡ്രൈവറായ ഷാജിമോന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അയ്യായിരത്തോളം രൂപയുമാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കവര്‍ച്ച നടന്നത്. ദമ്പതികള്‍ ഉറങ്ങിക്കിടക്കുന്ന മുറി പുറത്തുനിന്നും പൂട്ടിയ ശേഷം തൊട്ടടുത്ത മുറിയിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്. ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.