കുന്നംകുളം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സുകാര്‍ ചേരിതിരിഞ്ഞ് തല്ലി; മണ്ഡലം പ്രസിഡണ്ടിന് പരിക്ക്

Wednesday 10 May 2017 8:52 pm IST

കുന്നംകുളം: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കാര്‍ഷിക-കാര്‍ഷികേതര സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് കലഹിച്ചത് കയ്യാങ്കളിയിലെത്തി. ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് സാംസനെ ബാങ്കിലിട്ട് മര്‍ദ്ദിച്ചു. പരിക്കേറ്റ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വര്‍ഷം മുമ്പ് രൂപീകൃതമായ ബാങ്കില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത.് എ, ഐ വിഭാഗം നേതാക്കളായ കെ.സി ബാബു, ഇട്ടിമാത്തു എന്നിവരെ പിന്തുണക്കുന്ന മണ്ഡലം ഭാരവാഹിക്കാണ് മര്‍ദ്ദനമേറ്റത.് മുന്‍ കോണ്‍ഗ്രസ്സ് ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് പറയുന്നത.് ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചേരിതിരിഞ്ഞാണ് മത്സരിക്കുന്നത.് 11 സീറ്റുകളുള്ളതില്‍ ആറ് ജനറല്‍ സീറ്റുകളില്‍ മാത്രമാണ് മത്സരം നടക്കുന്നത.് മറ്റു സംവരണ സീറ്റുകളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആകെ 200 ല്‍ താഴെ മാത്രം അംഗങ്ങളുള്ള സംഘത്തില്‍ രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ് ആരംംഭിച്ചത്. നിലവിലെ ബാങ്ക് പ്രസിഡന്റ് സുഗുണന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനെതിരെ ഡിസിസി സെക്രട്ടറിമാരായ ഐ വിഭാഗം നേതാവ് കെ.സി ബാബു, എ വിഭാഗം നേതാവ് ഇട്ടിമാത്തു എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന് സ്വാധീനമുള്ള ബാങ്കില്‍ ഐ ക്കാരനായ കെ സി ബാബു മാത്രമാണുള്ളത്. രണ്ടായി പിരിഞ്ഞ എ വിഭാക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ കലഹമാണ് ബാങ്കില്‍ തിരഞ്ഞെടുപ്പിലെ വിഭാഗീയതയിലേക്ക് എത്തിച്ചത് മുമ്പ് കെ.സി ബാബു, ഇട്ടിമാത്തു ടീമിന്റെ വിശ്വസ്തനായിരുന്ന സുഗുണന്‍ ഇവരുമായുണ്ടായ അഭിപ്രായ വിത്യസമാണ് കലഹത്തിന് കാരണമായി പറയുന്നത്. ഇത് തന്നെയാണ് തിരഞ്ഞെടുപ്പ് കയ്യാങ്കളിയിലേക്ക് നയിച്ചതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.