പുതുക്കാട്: ദേശീയപാത സിഗ്നല്‍ ജംഗ്ഷനില്‍ ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചു.
രാവിലെ 5.30 ഓടെയായിരുന്നു അപകടം. ബാംഗ്ലൂര്‍ നിന്ന് യാത്രക്കാരുമായി എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്. ടാങ്കര്‍ ലോറിയില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുമായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആര്‍ക്കും പരിക്കില്ല. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: