ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

Wednesday 10 May 2017 8:55 pm IST

തൃശൂര്‍: ബൈക്ക് മോഷ്ടാക്കളെ പിടികൂടി. ഇന്നലെ പുലര്‍ച്ചെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ പൂങ്കുന്നത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മഞ്ചേരി ആനക്കയം ഊളമഠത്തില്‍ വീട്ടില്‍ അബൂബക്കര്‍ മകന്‍ ഷക്കീര്‍, മലപ്പുറം ആനക്കയം കരിമണ്ണിന്‍ പട്ടിയില്‍ വീട്ടില്‍ കുഞ്ഞഹമ്മദ് മകന്‍ മുഹമ്മദ് ജെസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ അമിതവേഗതയില്‍ വന്ന ഇവരെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണവിവരമറിഞ്ഞത്. ഓടിച്ചിരുന്ന വാഹനത്തിന്റെ രേഖകള്‍ കാണിക്കാന്‍ വിസമ്മതിക്കുകയും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുകയുമായിരുന്നു. സ്റ്റേഷനില്‍ കൊണ്ട് വന്ന് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് വാഹനം മോഷ്ടച്ചതാണെന്ന് സമ്മതിക്കുന്നത്. അന്വേഷണത്തില്‍ വാഹനം പൂങ്കുന്നം ഊക്കന്‍ വീട്ടില്‍ പൗളി മകന്‍ അഖിലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റില്‍ വിട്ടു. പട്രോളിംഗ് സംഘത്തില്‍ എസ്‌ഐ വി.പി ഔസേപ്പ്, അസി.എസ്‌ഐ ബിനന്‍, സിപിഒ സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.