കണ്ണൂര്‍: കേരള വെളുത്തേടത്ത് നായര്‍ സമാജം കണ്ണൂര്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും 13, 14 തിയ്യതികളില്‍ നടക്കും. 13 ന് രാവിലെ 10 മണിക്ക് പുതിയതെരു കെവിഎന്‍എസ് ഹാളില്‍ നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ടി.എ.കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി.ഗോവിന്ദന് അധ്യക്ഷത വഹിക്കും. എ.എസ്.രാധാകൃഷ്ണന് നായര്‍, എം.എസ്.സജീവ് കുമാര്‍, എം.പി.രാജേഷ് എന്നിവര്‍ സംസാരിക്കും.
14 ന് കല്ല്യാശ്ശേരി പിസിആര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബസംഗമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. സന്തോഷ് തെക്കേടത്ത്, അഡ്വ.ഷാജി പയ്യന്നൂര്‍, വി.കൃഷ്ണന് മാസ്റ്റര്‍, പി.ശിവന് മാസ്റ്റര്‍, ശൗര്യചക്ര പി.വി.മനേഷ്, കെ.പ്രമോദ്, സി.വി.ദീപക് തുടങ്ങിയവര്‍ സംസാരിക്കും.
പ്രസിഡണ്ട് പി.വി.ഗോവിന്ദന്, ജനറല്‍ സെക്രട്ടറി ഒ.ഹരിദാസന്, പി.രാമകൃഷണന്, ടി.നാരായണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: