ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് ഭീകരരെ നിയന്ത്രിക്കണമെന്ന് അമേരിക്കന്‍ സാമാജികന്. തങ്ങളുടെ സൈനികരെയും പൗരന്മാരെയും ആക്രമിച്ചാല്‍ ഇന്ത്യ വെറുതേയിരിക്കില്ല. ഹൗസ് ഓഫ് ഡെമോക്രാറ്റ്സ് ചെയര്മാന് ജോ കൗലി പറഞ്ഞു.
മാസങ്ങളായി ഇന്ത്യാ – പാക്ക് അതിര്‍ത്തി സംഘര്‍ഷഭരിതമാണ്. പാക്ക് ഭീകരരുടെ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണം. പാക്ക് ഭീകരരെ നിയന്ത്രിക്കാന്‍ ട്രംപ് ഭരണകൂടം പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. ലഷ്ക്കര്‍ അടക്കമുള്ള ഭീകരസംഘടനകളെ നിയന്ത്രിക്കാന്‍ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കണം. ജോ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: