ഏറ്റുമാനൂര്‍: മതേതര സര്‍ക്കാര്‍ മതേതര സ്ഥാപനങ്ങള്‍ മാത്രം ഭരിച്ചാല്‍ മതിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അന്‍പത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിചാര സന്ധ്യയില്‍ ‘ക്ഷേത്രം ക്ഷേത്രവിശ്വാസികള്‍ക്ക് ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശികല ടീച്ചര്‍.
ക്ഷേത്രം വേണ്ട, ദൈവം വേണ്ട എന്നു പറയുന്നവരും വിശ്വസിക്കുന്നവരും അല്ല ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത്. കേരളത്തില്‍ ഇന്നുള്ള 5 ദേവസ്വം ബോര്‍ഡുകള്‍ ഭൈമീകാമുകരായ രാഷ്ട്രീയക്കാരെ പ്രതിഷ്ഠിക്കാന്‍ മാത്രമാണ്. ഏകീകൃതമായതും രാഷ്ട്രീയമുക്തമായതുമായ ഒരു ദേവസ്വം ബോര്‍ഡ് മതിയെന്നും അവര്‍ പറഞ്ഞു.
ഏറ്റുമാനൂരപ്പന് കോളേജ് പ്രിന്‍സിപ്പാള്‍ ഹേമന്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നടന് കൃഷ്ണപ്രസാദ് വിചാര സന്ധ്യ ഉദ്ഘാടനം ചെയ്തു. സി.പി.ഗോപാലകൃഷ്ണന് , എം.കെ.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: