കാലടി: കാലടി പഞ്ചായത്തിന്റെ പരിധിയിലുള്ള മരോട്ടിച്ചുവടിലുള്ള പാണ്ടംകുളം കാടുകയറി നശിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുളം ഒരു കാലത്ത് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിച്ചിരുന്നതാണ്.
സമീപത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് ഈ കുളം പ്രയോജനപ്പെട്ടിരുന്നു. കാലടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലും പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലുമാണ് ഈ കുളം സ്ഥിതിചെയ്യുന്ത്. ഈ പഞ്ചായത്തിലെ ഒന്ന് രണ്ട്, മൂന്ന് പതിനാറ് വാര്‍ഡുകളിലെ ആറ് കുളങ്ങള്‍ ജില്ലാഭരണകൂടത്തിന്റെ 50 ദിനം നൂറ് കുളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കിയെങ്കിലും ഈ കുളത്തെ അവഗണിച്ചു. ഒരേക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ചുറ്റളവിലുള്ള കുളം പായലും, കുളവാഴയും നിറഞ്ഞ് ഇഴ ജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: