കൊച്ചി: നഗരത്തില്‍ കഞ്ചാവുമായിട്ടെത്തിയ യുവാക്കള്‍ ഷാഡോ പോലീസിന്റെ പിടിയിലായി. 400 ഗ്രാം കഞ്ചാവുമായി ചേര്‍ത്തല പുത്തന്ചിറവീട്ടില് നന്ദു(19), ആലപ്പുഴ മേട്ടുംപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ (20) എന്നിവരെയും 150 ഗ്രാം കഞ്ചാവുമായി കുമ്പളങ്ങി, താമരപ്പിള്ളി വീട്ടില്‍ അഖിലിനെയും (18) പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് പിടികൂടിയത്.
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കൊച്ചിയില്‍ നടക്കുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ചു ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം. രമേശ്കുമാറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ സബ്-ഇന്‍സ്പെക്ടര്‍ ഹണി.കെ.ദാസിന്റെ നേതൃത്വത്തില്‍ രഹസ്യ നിരീക്ഷണത്തിലായിരുന്നു പിടിയിലായവര്‍.
നന്ദുവിനെയും മുഹമ്മദ് സുഹൈലിനെയും എറണാകുളം സെന്‍ട്രല്‍ എസ്ഐ ജോസഫ് സാജനും മറ്റു രണ്ടു പേരെ എറണാകുളം നോര്‍ത്ത് എസ്ഐ വിപിന്‍ദാസുമാണ് പിടികൂടിയത്. ഇവര്‍ക്കു കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സാനു, യൂസഫ്, വിശാല്‍, ഷാജിമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: