ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് സംഭവം. പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ലാം എന്ന ഗ്രാമത്തിലെ വീടു തകര്‍ന്നാണ് അക്തര്ബി എന്ന സ്ത്രീ മരിച്ചത്. അവരുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫിന് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി ഈ മേഖലയിലെ എട്ടു ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണമാണ് പാക്കിസ്ഥാന് നടത്തിയതെന്ന് രജൗരി ജില്ലാ പോലീസ് കമ്മീഷണര്‍ ഡോ. ഷഹീദ് ഇക്ബാല്‍ ചൗധരി പറഞ്ഞു. ഈ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി നല്കി. ചില പ്രദേശങ്ങളിലെ വീടുകള്‍ ഒഴിപ്പിക്കുകയാണ്.
ചെറിയ മോര്‍ട്ടാറുകളും ഷെല്ലുകളുമാണ് പാക് സേന ഉപയോഗിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: