മോദി സർക്കാരിന്റെ മൂന്നാം വാർഷികം ഗംഭീരമാക്കാൻ ബിജെപി

Thursday 11 May 2017 10:19 am IST

ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്നാം വാർഷികം ഗംഭീരമാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നു. 15 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ മെയ് 26 മുതൽ ജൂൺ 15വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു പുറമെ മെയ് 25ന് 'ന്യൂ ഇന്ത്യ' എന്ന പേരിൽ പുതിയ പ്രചാരണ പരിപാടിക്ക് തുടക്കമിടുന്നുണ്ട്. ഗുവാഹത്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തുടർന്ന് വരും ദിവസങ്ങളിൽ ആഘോഷ പരിപാടികളുടെ ഭാഗമായി രാജ്യത്തെ അഞ്ച് പ്രമുഖ നഗരങ്ങൾ മോദി സന്ദർശിക്കും. ബംഗളൂരു, ദൽഹി, കൊൽക്കത്ത, ജയ്പുർ, പൂനെ എന്നീവയാണ് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ. രാജ്യത്തിന്റെ 900 നഗരങ്ങളിൽ ഈ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചിട്ടുണ്ട്. ഇതിനോടൊപ്പം 500 നഗരങ്ങളിൽ 'സബ്കാ സാത്ത് സബ്കാ വികാസ്' എന്നീ പദ്ധതിക്ക് പ്രചാരണമേകും. ബിജെപിക്ക് ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിൽ 300ഓളം മൾട്ടിമീഡിയ എക്സിബിഷനുകൾ സംഘടിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. കഴിഞ്ഞ കാല സർക്കാരും ഇപ്പോഴത്തെ കേന്ദ്ര സർക്കാരും തമ്മിലുള്ള വ്യത്യാസങ്ങാളും മോദി സർക്കാർ നേടിയെടുത്ത നേട്ടങ്ങളും അടങ്ങിയ ' തെൻ ആൻഡ് നൗ' എന്ന പുസ്തകവും പുറത്തിറക്കും. മെയ് 26ന് രാജ്യത്തിറങ്ങുന്ന 400ഓളം പത്രങ്ങളുടെ ആദ്യ പേജിൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രസിദ്ധീകരിക്കും. രാജ്യത്തെ കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, ദളിതർ എന്നീ വിഭാഗങ്ങളുടെ പുരോഗതിക്കായിട്ടുള്ള നിരവധി പദ്ധതികൾ ആഘോഷ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.