കെഎസ്ആര്‍ടിസി ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തും

Thursday 11 May 2017 4:31 pm IST

തിരുവനന്തപുരം: ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന വാരാന്ത്യ സര്‍വ്വീസിന് വെളളിയാഴ്ച തുടക്കം. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് ഒന്നും കോഴിക്കോട്ടേക്ക് രണ്ടും സര്‍വ്വീസാണ് നടത്തുക. അതത് ജില്ലകളില്‍ നിന്നുളള സൂപ്പര്‍ ഡീലക്‌സ്/ ശബരി ഡീലക്‌സ്/ സൂപ്പര്‍ എക്‌സ്പ്രസ് ശ്രേണിയിലുളള സെമി സ്ലീപ്പര്‍ ബസ്സുകളായിരിക്കും സര്‍വ്വീസിന് ഉപയോഗിക്കുക. ബംഗളുരു സാറ്റലൈറ്റ് സ്‌റ്റേഷനില്‍ നിന്നും വെളിയാഴ്ചകളില്‍ വൈകുന്നേരം 6.30ന് എറണാകുളത്തേക്കും രാത്രി 7.10ന് തൃശൂരേക്കും രാത്രി 8.30നും 9.30നും കോഴിക്കോടേയ്ക്കുമുളള ബസ്സുകള്‍ പുറപ്പെടും. ബംഗളുരുവിലേക്കുളള ബസ്സുകള്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് എറണാകുളത്തു നിന്നും രാത്രി 7.10നും തൃശൂര്‍ നിന്നും രാത്രി 8.15നും 8.30നും കോഴിക്കോടു നിന്നും യാത്ര തിരിക്കും. ബസ്സുകളിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.