തളിപ്പറമ്പ്: 270 ഗ്രാം കഞ്ചാവുമായി ഒറീസ്സ സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പൊതുകളാക്കി വില്‍പ്പനക്ക് തയ്യാറാക്കി വെച്ചതായിരുന്നു കഞ്ചാവ്. ഒറീസ്സ ദംകനാല് ജില്ലയിലെ നവകിശോര്പൂര് സ്വദേശി പിന്റുമൊഹന്തിയെ(26)യാണ് അറസ്റ്റ് ചെയ്തത്. പത്ത് ഗ്രാം പാക്കറ്റുകളാക്കി മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്താനായാണ് ഇയാള്‍ കഞ്ചാവുമായി എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആള് ഓടി രക്ഷപ്പെട്ടു. ഒറീസ്സയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ജില്ലയിലെ പല ഭാഗങ്ങളിലും വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാള്‍. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: