യുഎഇയില്‍ 5ജി പരീക്ഷിച്ചു

Thursday 11 May 2017 2:32 pm IST

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ 5ജി പരീക്ഷിച്ചുകഴിഞ്ഞു. യുഎഇയില്‍ 5ജി പരീക്ഷിച്ചപ്പോള്‍ നിലവിലെ 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ 20 മടങ്ങ് വേഗതയാണ് ലഭിച്ചത്. എറിക്‌സണ്‍ നല്‍കിയ സാങ്കേതിക പിന്തുണയോടെ എത്തിസലാറ്റാണ് 5ജി പരീക്ഷിച്ചത്. 24 ജിബി ഒരു സെക്കന്‍ഡില്‍ എന്ന രീതിയില്‍ ഡേറ്റ കൈമാറ്റം നടക്കും എന്നാണ് പരീക്ഷണം സൂചിപ്പിക്കുന്നത്. വരും കാലത്തെ ഡേറ്റ കൈമാറ്റം ഇങ്ങനെയായിരിക്കുമെന്നും കമ്പനി പറഞ്ഞു. അടുത്ത കൊല്ലത്തോടെ 5ജി ഇന്ത്യയിലെത്താനും സാധ്യതയുണ്ട്.എന്നാല്‍ ഇന്ത്യയില്‍ 5ജി കൊണ്ടുവരുന്നതും ജിയോതന്നെയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സാംസങ്ങുമായി കൈകോര്‍ത്താണ് ജിയോ ഇത് അവതരിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.