ധാക്ക: ബംഗ്ലാദേശിലെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ രാജ്സഹി ജില്ലയിലാണ് സംഭവം. സ്ഥലത്ത് നിരോധിത ഭീകര സംഘടനയായ നിയോജമാഅത്തുള്‍ മുജാഹിദീന്റെ സാന്നിധ്യം ഉണ്ടെന്ന വിവരത്തേത്തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സ്ഫോടനം.
രണ്ട് ഭീകരരാണ് സ്ഫോടനത്തിന് നേതൃത്വം നല്‍കിയത്. ഇവരില്‍ ഒരാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. രണ്ടാമന് ഗുരുതരമായ പരിക്കുകളേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: