കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

Thursday 11 May 2017 9:55 pm IST

കോട്ടയം: കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ മാരകയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഏറ്റുമാനൂരില്‍ നടക്കുന്ന ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം, കോട്ടയം തിരുനക്കരയില്‍ നടക്കുന്ന ഗണകമഹാസഭ സംസ്ഥാന സമ്മേളനം, കാഞ്ഞിരപ്പളളി രൂപതാ സമ്മേളനം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും സംഘപ്രസ്ഥാനങ്ങള്‍ക്കുമെതിരെ സിപിഎം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ബിജെപി ജില്ലാ ഓഫീസ് ആക്രമിക്കുകയും മണര്‍കാട് ബിജെപിയുടെ വാഹനം തകര്‍ക്കുകയും ചെയ്തു. അക്രമം തടയണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎമ്മിന്റെ അക്രമത്തിന് പോലീസ് ഒത്താശ ചെയ്യുകയാണ്. ഇതിനെതിരെയാണ് ഹര്‍ത്താലെന്ന് ഹരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.