പിടികിട്ടാപ്പുള്ളി പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍

Thursday 11 May 2017 8:25 pm IST

ഇരിങ്ങാലക്കുട: 2007 ല്‍ നടന്ന വധകേസില്‍ ഒളിവില്‍ പോയ പ്രതിയെ പിടികൂടി.കാറളം സ്വദേശി എടക്കാട്ടുപറമ്പന്‍ വീട്ടില്‍ വിശാഖന്‍ തമ്പി (47) യെയാണ് ഇരിങ്ങാലക്കുട എസ്‌ഐ കെ.എസ്.സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. 10 വര്‍ഷം മുമ്പ് ചെറുമുക്ക് അമ്പലത്തിനു സമീപം ജോസ് പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തില്‍ രാത്രി അതിക്രമിച്ചുകയറി സ്ഥാപനത്തിലെ കമ്പ്യൂട്ടറും ഫര്‍ണ്ണീച്ചറുകളും മറ്റു യന്ത്രസാമഗ്രികളും തല്ലി തകര്‍ക്കുകയും സ്ഥാപനയുടമ ജോസിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ 5 പ്രതികളെ കുറച്ചുനാളുകള്‍ക്കുമുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ വിശാഖന്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. സി.ഐ സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നാണ്് കോയമ്പത്തുരില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെക്ക് റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.