കണ്ണൂര്‍ ഒബ്സ്റ്റട്രിക് ഗൈനക്കോളജിക്കല്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനം നാളെ മുതല്‍

Thursday 11 May 2017 7:54 pm IST

കണ്ണൂര്‍: കണ്ണൂര്‍ ഒബ്സ്റ്റട്രിക് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനമായ 'റിഫഌക്ഷന്‍സ് 2017' 13, 14 തിയ്യതികളില്‍ കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടില്‍ വെച്ച് നടത്തും. 13ന് വൈകീട്ട് ആറിന് ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദ് അലി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗൈനക്‌സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തളിര്‍ എന്ന പേരില്‍ കൗമാരപ്രായക്കാര്‍ക്കുള്ള പ്രത്യേക ആരോഗ്യപരിപാടിയും ഇതോടൊപ്പം ആരംഭിക്കും. കൗമാരപ്രായക്കാര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസുകളും ഹെല്‍ത്ത് ക്യാമ്പുകളും അതോടൊപ്പം തന്നെ അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ ക്ലാസുകളും സംരഭത്തിന്റെ ഭാഗമായി നടക്കും. ഡേ.ബിജോയ് ബാലകൃഷ്ണന്‍, ഡോ.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗര്‍ഭാശയഗള ക്യാന്‍സര്‍, ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങള്‍, ജനിതക വൈകല്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടക്കും, ഡോ.സുചിത്ര എന്‍ പണ്ഡിറ്റ്, ഡോ.സറീന ഗില്‍വാസ്, ഡോ.എസ്.ജയലക്ഷ്മി, ഡോ.ഗോപിനാഥന്‍ തുടങ്ങി കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഇരുനൂറോളം ഗൈനക്കോളജിസ്റ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മിനി ബാലകൃഷ്ണന്‍, ഡോ.പി.ഷൈജസ്, ഡോ. രാജമ്മ, ഡോ.സംഗീത എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.