പയ്യന്നൂര്‍: രാമന്തളി മാലിന്യപ്ലാന്റിനെതിരെ നടന്നുവരുന്ന ജനകീയ സമരത്തോട് മുഖംതിരിച്ചിരിക്കുന്ന സര്‍ക്കാര്‍ നയം അപലപനീയമാണെന്ന് രാമന്തളി സമരഐക്യദാര്ഡ്യ സമിതി അഭിപ്രായപ്പെട്ടു. കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജ്യം കലര്‍ന്നിട്ടും നടപടിയെടുക്കാത്ത പൊല്ല്യൂഷന്‍ ബോര്‍ഡിന്റെ സമീപനം ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന നടപടിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സമര പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത പോലീസ് നടപടിക്കെതിരെ 15 ന് പയ്യന്നൂരില്‍ നടക്കുന്ന ജനകീയ കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം കണ്ണൂരില്‍ ഇന്ന് വൈകുന്നേരം 4.30 ന് പഴയ ബസ് സ്റ്റാന്റില്‍ പഴയ ആകാശം പഴയ ഭൂമി നാടകവും മാലിന്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.
ഡോ.ഡി.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.ഉമേഷ് ബാബു, സി.ശശി, ഹമീദ് ബഹര്‍, കസ്തൂരിദേവന്‍, കെ.സുനില്‍ കുമാര്‍, കെ.കെ.ഫിറോസ്, രമേശന് മാമ്പ, ടി.പി.ഇല്ല്യാസ്, പി.സി.വിവേക് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: