ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം

Thursday 11 May 2017 8:03 pm IST

തലശ്ശേരി: തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ പൊടിക്കളത്ത് നിയമം ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറി കരിങ്കല്ലുകള്‍കടത്തുന്ന സംഘത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ വേദി കണ്ണൂര്‍ ജില്ലാകമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ലാ കലക്ടര്‍ ജിയോളജിസ്റ്റ് താഹസില്‍ദാര്‍, ആര്‍.ഡി.ഒ, വില്ലേജ് ഓഫീസര്‍ എന്നീ അധികൃതരുടെ ഉത്തരവുകള്‍തുടര്‍ച്ചയായി ലംഘിച്ച് തൃപ്പങ്ങോട്ടൂര്‍ വില്ലേജില്‍ കരിങ്കല്‍ ക്വാറികള്‍ നടത്തുന്നുണ്ടെന്നും ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ക്വാറികളില്‍ നിന്ന് കരിങ്കല്ലുകള്‍ കടത്തുന്നത് തടയാന്‍ പ്രദേശത്ത് ചെക്ക് പോസ്റ്റ് സ്ഥാപിക്കാനുള്ള സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്റെ ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ഇടപെടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.