പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ പൊടിക്കളത്ത് നിയമം ലംഘിച്ച് ഖനനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയവേദി ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെയും ജിയോളജിസ്റ്റ്, തഹസില്‍ദാര്‍, ആര്‍ഡിഒ, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് ലംഘിച്ചാണ് നടപടി. സര്‍ക്കാര്‍ ഭൂമിയടക്കം കയ്യേറിയാണ് കളവ് നടത്തുന്നത്. കരിങ്കല്‍ കളവ് നടത്തുന്ന കള്ളന്മാര്ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ട് നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം കളവുകള്‍ തടയുന്നതിന് വേണ്ടി സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും എക്സിക്യൂട്ടീവ് ചെയര്‍മാന്റെ ഉത്തരവില്‍ പറയുന്ന ചെക്ക് പോസ്റ്റ് ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി ഇ.മനീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: