“അരങ്ങ് 2017' -കുടുംബശ്രീ കലാ-കായിക മേള 16ന് തുടങ്ങും

Thursday 11 May 2017 9:08 pm IST

കണ്ണൂര്‍: കുടുംബശ്രീ 19 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ് 2017 ജില്ലാതല കലാ, കായിക മേള 16, 17 തീയതികളില്‍ പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കും. 16ന് കലാ മത്സരങ്ങളും 17ന് കായിക മത്സരങ്ങളുമാണ് നടക്കുക. എ ഡി എസ്സ് മുതല്‍ സംസ്ഥാനതലം വരെ 5 തലങ്ങളിലായാണ് ഇത്തവണ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം 16ന് രാവിലെ 10 മണിക്ക് പി.കെ.്രശീമതി എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. 20 ഇനങ്ങളിലാണ് കലാ മത്സരങ്ങള്‍ നടക്കുക. 17ന് രാവിലെ 9 മണിക്ക് കായിക മേള ആരംഭിക്കും. ആറ് ഇനങ്ങളിലായിരിക്കും മത്സരം. നാല് മേഖലാ തലങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് കലാ മത്സരങ്ങളില്‍ പങ്കെടുക്കുക. തലശ്ശേരി, കണ്ണൂര്‍ മേഖലാ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇരിട്ടി, തളിപ്പറമ്പ് മേഖലകളിലെ മത്സരങ്ങള്‍ 13 ന് നടക്കും. സിഡിഎസ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയവരാണ് കായിക മത്സരത്തില്‍ ജില്ലാ തലത്തില്‍ പങ്കെടുക്കുക. പരിപാടിയുടെ വിജയത്തിനായി ജില്ലയിലെ മന്ത്രിമാര്‍, മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ രക്ഷാധികാരികളായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറായും 301 അംഗ സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.