കോട്ടയം: എം.സി. റോഡില്‍ കുമാരനെല്ലൂരിന് സമീപം പുതിയ നീലിമംഗലം പാലത്തിന്റെ ബല പരിശോധന പൂര്‍ത്തിയായി. വ്യാഴാഴ്ച രാത്രി 7.30യോടെയാണ് പരിശോധന പൂര്‍ത്തിയായത്. പരിശോധന റിപ്പോര്‍ട്ട് ലോക ബാങ്കിന് കൈമാറും. പാലത്തിന് ബലക്ഷയമുണ്ടോ എന്ന് അറിയാനായിരുന്നു മൂന്ന് ദിവസത്തെ പരിശോധന. ആദ്യരണ്ട് ദിവസം പാലത്തില്‍ ലോഡോട് കൂടിയ ലോറി നിര്ത്തിയിട്ടായായിരുന്നു പരിശോധന. അവസാന ദിവസം ലോഡില്ലാതെയാണ് ലോറി കയറ്റിയിട്ടത്. പ്രാഥമിക പരിശോധനയില്‍ പാലത്തിന് ബലക്ഷയം കണ്ടെത്തനായിട്ടില്ല.
പാലത്തിന്റെ ബലപരിശോധന ലോക ബാങ്ക് അംഗീകാരമുള്ള ബെംഗളൂരിലെ കണ്സള്്ട്ടന്സിയാണ് നടത്തിയത്. ഇവര്‍ക്കൊപ്പം കെഎസ്ടിപി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കെഎസ്ടിപിയുടെ റോഡ് വികസന പദ്ധതിയ്ക്ക് സാമ്പത്തിക സഹായം ലോകബാങ്കില്‍ നിന്നാണ്. കണ്‍സള്‍ട്ടന്‍സി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ മാത്രമെ ലോക ബാങ്കില്‍ നിന്ന് പണം നല്‍കുകയുള്ളു. എങ്കില്‍ മാത്രമെ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: