അപകീര്‍ത്തിപ്പെടുത്തല്‍: മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

Thursday 11 May 2017 9:22 pm IST

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജുവിനെ ഫെയ്‌സ് ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുന്‍ പഞ്ചായത്തംഗത്തെ കടുത്തുരുത്തി സി.ഐ അറസ്റ്റ് ചെയ്തു. കല്ലറ പഞ്ചായത്ത് മുന്‍ മെമ്പര്‍ അനീഷ് പാലക്കാ മറ്റത്തെയാണ് അറസ്റ്റ് ചെയ്തത്. കേരളാ കോണ്‍ഗ്രസ് (എം) അംഗമായിരുന്ന അന്നമ്മ രാജു കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ അനുകൂലമായി വോട്ട് ചെയ്തതിനെത്തുടര്‍ന്ന് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. ഇതില്‍ കുപിതനായ കേരളാ കോണ്‍ഗ്രസുകാരനായ അനീഷ് പാലക്കാമറ്റം അന്നമ്മ രാജുവിനെ സോഷ്യല്‍ മീഡിയായിലൂടെ അപകീര്‍ത്തിപ്പെടുത്തി. അന്നമ്മ രാജുവിന്റെ പരാതിയെ തുടര്‍ന്നാണ്അനീഷ് പാലക്കാമറ്റത്തെ കടുത്തുരുത്തി സിഐ കെ.പി.ടോംസണ്‍ അറസ്റ്റു ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.