കോട്ടയം: കേരള ഹിന്ദുമത പാഠശാലാ അധ്യാപക പരിഷത്ത് വാര്‍ഷികം, സംസ്ഥാന ബാലവിജ്ഞാന കലാമത്സരങ്ങള്‍ എന്നിവ ഇന്ന് മുതല്‍ പൊന്‍കുന്നം ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വകാര്യ ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ മതപാഠശാലകളില്നിന്നായി 300 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും. പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുര്ഥ ശ്രേണികളിലാണ് മത്സരങ്ങള്‍. ഇന്ന് വൈകിട്ട് 5ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷതവഹിക്കും. ചെരുകോല്പ്പുഴ ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായര്‍ മുഖ്യപ്രഭാഷണവും വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. നാളെ ഉച്ചകഴിഞ്ഞു ചേരുന്ന വാര്‍ഷിക സമ്മേളനത്തില്‍ പരിഷത്ത് പ്രസിഡന്റ് വി.കെ. രാജഗോപാല അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി മീനടം ഉണ്ണികൃഷ്ണന് റിപ്പോര്‍ട്ടും ട്രഷറര്‍ പി.ഐ. കൃഷ്ണന്‍കുട്ടി ബജറ്റും അവതരിപ്പിക്കും. വൈകിട്ട് 7ന് പാലാ ജയസൂര്യന്‍ ആധ്യാത്മിക പ്രഭാഷണം നടത്തും.
സമാപനയോഗം ഞായറാഴ്ച 2ന് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് അംഗം കെ. രാഘവന് അദ്ധ്യക്ഷത വഹിക്കും. മതപാഠശാല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മണ്ണടി പൊന്നമ്മ സമ്മാനദാനം നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: