വാനിന് മുകളില്‍ മരവും വൈദ്യുതി പോസ്റ്റും വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

Thursday 11 May 2017 9:26 pm IST

എരുമേലി: മരവും വൈദ്യുതി പോസ്റ്റും വീഴുന്നതിനടിയില്‍പ്പെടാതെ വാന്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഭാഗികമായി തകര്‍ന്നു. എരുമേലി റാന്നി സംസ്ഥാന പാതയില്‍ കരിമ്പിന്‍തോട് ജംഗ്ഷനില്‍ ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. വനാതിര്‍ത്തിയിലെ റോഡരികില്‍ നിന്ന മരം സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീഴുകയും തുടര്‍ന്ന് വൈദ്യുതി തൂണും ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വരുകയായിരുന്ന വാനിന്റെ മുകളിലേക്കാണ് ഒടിഞ്ഞ മരം വീണത്. മരം വീണ് വാഹനം തകര്‍ന്നുവെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിക്കുകയും ചെയതു. ഫോറസ്റ്റ് അധികൃതരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് മരംവെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മുക്കട വരെയുള്ള വനാതിര്‍ത്ഥി പാതയുടെ ഇരുവശവും ഇത്തരത്തില്‍ വന്‍മരങ്ങള്‍ ഭീഷണിയായി നില്‍ക്കുകയാണെന്നും ഇവ വെട്ടിമാറ്റി യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.