ചാവക്കാട്: ദേശീയപാത 17ല്‍ തിരുവത്ര അത്താണിയില്‍ ഇന്നലെ പുലര്‍ച്ചെ കാറുക കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.എറണാം കുളം സ്വദേശികളായ എറിക്സണ് (30) ശരത് (19) സംഗീത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വയനാട് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ എറണാംകുളത്തുനിന്നു വന്നിരുന്ന കണ്ടയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജാ ആസ്പത്രിയിലും ,തൃശൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: