പൊച്ചെഫസ്ട്രൂം ( ദക്ഷിണാഫ്രിക്ക): ചതുര്‍രാഷ്ട്ര ഏകദിന വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ്ില്‍ ഇന്ത്യയ്ക്ക്് വിജയം.സിംബാബ്വെയെ ഒമ്പതു വിക്കറ്റിന് തോല്‍പ്പിച്ചു.
ടോസ് നേടി ബാറ്റ് ചെയ്ത സിംബാബ്വെയെ 93 റണ്‍സിലൊതുക്കിയ ഇന്ത്യ 18.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 94 റണ്‍സ് നേടി വിജയം സ്വന്തമാക്കി.
വി.കൃഷ്ണമൂര്‍ത്തിയെ പൂജ്യത്തിന് നഷ്ടമായെങ്കിലും പിന്നീടെത്തിയ മെഷ്റമും ഓപ്പണര്‍ എച്ച്.കൗറും ടീമിനെ വിജയത്തിലേക്ക് നയിച്ചു. 38 റണ്‍സോടെ കൗറും 46 റണ്‍സുമായി മെഷ്റമും കീഴടങ്ങാതെ നിന്നു.
ആദ്യം ബാറ്റേന്തിയ സിംബാബ്വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ അനായാസം പുറത്താക്കി. ഡി.ബി. ശര്‍മ രണ്ടു വിക്കറ്റും ആര്.എസ്.ഗെയ്ക്കുവാദ്് മൂന്ന് വിക്കറ്റും വീഴ്ത്തി. എസ്്.പാണ്ഡെ, എം.ജോഷി, പൂനം യാദവ്, എച്ച്.കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: