ലണ്ടന്‍: സതാംപ്ടനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ പോയിന്റു നിലയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് കയറി.അലെക്ക്സ് സാഞ്ചസും ഒലിവറുമാണ് ഗോള്‍ നേടിയത്.
അറുപതാം മിനിറ്റില്‍ സാഞ്ചസാണ് ആദ്യ ഗോള്‍ നേടിയത്.സതാംപ്ടണിന്റെ പ്രതിരോധ നിര കീറിമുറിച്ചു മുന്നേറിയ സാഞ്ചസിന്റെ ഇടങ്കാലന്‍ ഷോട്ട് വലയില്‍ കയറി. ഈ സീസണില്‍ സാഞ്ചസിന്റെ ഇരുപതാമത്തെ ഗോളാണിത്.
കളിതീരാന്‍ ഏഴുമിനിറ്റുളളപ്പോള് ഒലിവര്‍ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ ആഴ്സനല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറികടന്ന് പോയിന്റു നിലയില്‍ അഞ്ചാം സ്ഥാനത്തെത്തി.അവര്‍ക്കിപ്പോള്‍ 66 പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: