ചേര്‍ത്തല: ചെല്ലാനം കോട്ടയം കെഎസ്ആര്‍ടിസി ബസ് മുടങ്ങുന്നതായി പരാതി. ചെല്ലാനത്ത് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 7.45 ന് ചേര്‍ത്തലയിലെത്തുന്നത്. ഇവിടെ നിന്ന് 7.50 ന് കോട്ടയത്തിന് പുറപ്പെടുന്ന ബസില്‍ ജോലിയ്ക്ക് പോകുന്ന ജീവനക്കാരും നിരവധി തൊഴിലാളികളും സ്ഥിരമായി യാത്ര ചെയ്യുന്നുണ്ട്.
സ്വകാര്യ ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡ് വരെ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ റെയില്‍വേ സ്റ്റേഷന്, ലോഗോസ് കവല, ജില്ലാ ആശുപത്രി എന്നിവിടങ്ങള്‍ വഴിയാണ് സ്റ്റാന്‍ഡില്‍ എത്തുന്നത്. ഇവിടങ്ങളില്‍ എത്തേണ്ടവര്‍ ആശ്രയിക്കുന്നത് സര്‍വീസിനെയാണ്. സര്‍വീസ് മുടക്കം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: