ചേര്‍ത്തല: പള്ളി അധികൃതര്‍ റോഡ് നിര്‍മ്മാണം തടഞ്ഞു. തടിയും കല്ലും റോഡില്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തി. നോക്കുകുത്തിയായി പോലീസ്. കടക്കരപ്പള്ളി 11-ാം വാര്‍ഡിലെ തൈക്കല്‍ പള്ളി മാമ്പറമ്പ് റോഡിന്റെ നിര്‍മ്മാണമാണ് സമീപത്തെ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികൃതര്‍ തടഞ്ഞത്. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് നിര്‍മ്മാണത്തിനായി എത്തിയ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മടങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നേരത്തെ പൊതുവഴിയായിരുന്ന സ്ഥലത്ത് പഞ്ചായത്ത് പള്ളി അധികൃതരുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ റോഡ് നിര്‍മ്മിച്ചത്. പള്ളിയുടെ അധീനതയിലുള്ള സ്ഥലം റോഡിനായി നല്‍കിയിരുന്നു. പഞ്ചായത്തില്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള റോഡാണിത്. ലോകബാങ്കിന്റെ സഹായത്തോടെയാണ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്ത് തുടങ്ങിയത്. ഇതിന്റെ ഭാഗമായി മെറ്റല്‍ വിരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴാണ് വിശ്വാസികളുമായെത്തി തടസപ്പെടുത്തിയത്. തുടര്‍ന്ന് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളുമായി ചര്‍ച്ച ചെയ്തിട്ടും പള്ളി അധികാരികള്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. തൊട്ടടുത്തുള്ള പീടിയേക്കല്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെ ആല്‍ത്തറ പൊളിച്ച് റോഡ് ഇടണമെന്നാണ് ഇവരുടെ ആവശ്യം. ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പള്ളി അധികാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: