ചെറുതുരുത്തി: കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം ക്യാമ്പസ്സിനുള്ളില്‍ ആയിരം പന്നിയൂര്‍ കുരുമുളക് തൈകളും ആറുമാസം കൊണ്ട് കായഫലം തരുന്ന മുരിങ്ങ വിത്തും നടും.
കറിവേപ്പ് തൈകള്‍ നടുന്നതിനും കലാമണ്ഡലം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധിത ക്യാമ്പസ്സായി പരിവര്‍ത്തനം നടത്തുന്നതിനുമുള്ള പദ്ധതികള്‍ രൂപീകരിച്ചു. നിളയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിന്റെ ഭാഗമായി വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി ഭാരതപ്പുഴയുടെ തീരങ്ങളില്‍ മുള തൈകള്‍ വെച്ച് പിടിപ്പിക്കുവാനുള്ള പദ്ധതിക്കും രൂപം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: