സാംസ്കാരികോത്സവം. കുന്ദമംഗലം പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം സാംസ്കാരിക നിലയത്തില്‍ നടക്കുന്ന പുസ്തകോത്സവം പ്രമുഖ കഥാകൃത്ത് പി.ആര് നാഥന് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുരുക്ഷേത്ര ബുക്സ് ജനറല്‍ മാനേജര്‍ രാജേഷ് ചന്ദന്‍ ആമുഖഭാഷണം നടത്തി ,മാനേജര്‍ കുന്ദമംഗലം എച്ച്.എസ് കെ. പി. വസന്ത രാജ്, പ്രബോധ് കുമാര്‍ ,അഡ്വ. പ്രതീഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.എം സുരേഷ് സ്വാഗതവും പ്രവീണ്‍ പടനിലം നന്ദിയും പറഞ്ഞു.
മെയ് 11 മുതല്‍ 17 വരെ രാവിലെ 10 മണി മുതല്‍ നടക്കുന്ന പുസ്തകോ ത്സവത്തില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സദസ് നടക്കും. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ എന്ന വിഷയത്തില്‍ സുപ്രഭാതം എക്സി. എഡിറ്റര്‍ എ.സജീവന്, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, എന്‍. സി. പ്രശാന്ത് ( ജ്ഞാനോദയം പബ്ലിക്കേഷന്‍സ്) ഷിജു കരുത്തേടത്ത് (ജനം ടി വി )സിബ്ഹത്തുള്ള (കുന്ദമംഗലം പ്രസ് ക്ലബ്) തുടങ്ങിയവര്‍ പങ്കെടുക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: