തിരുവനന്തപുരം: ശ്രീ ശ്രീ രവിശങ്കറിന്റെ 61-ാം ജന്മദിനം ജില്ലാ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്തമംഗലം മരുതന്‍കുഴിയിലെ കേരളാശ്രമത്തിലും മറ്റ് സബ്സെന്ററുകളിലും രാവിലെ മുതല്‍ സത്സംഗും ഗുരൂപൂജയും നടക്കും. വൈകിട്ട് 6.30 ന് ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ഗുരുജയന്തി സമ്മേളനം സംവിധായകന് രാജസേനന് ഉദ്ഘാടനം ചെയ്യും. ജ്വാല ഫൗണ്ടേഷന് സ്ഥപക അശ്വതി നായര്‍, ജൈവകര്‍ഷക എന്‍. ഗീത എന്നിവര്‍ക്ക് ഈ വര്‍ഷത്തെ ജന്മജയന്തി അവാര്‍ഡ് നല്കി ആദരിക്കും. 10,000 രൂപയും ഫലകവും പൊന്നാടയും അടങ്ങിയതാണ് അവാര്‍ഡ്. ജീവനകലാപ്രവര്ത്തകരായ പി.എം. നിവേദിനി, ജി. ബേബി സരിത എന്നിവരെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് സി.വി. രമേശ് നാരായണന്, സെക്രട്ടറി അജിത് ബി. നായര്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ രാഘവന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: