ട്രെയിനിടിച്ച് ആന ചെരിഞ്ഞു

Thursday 11 May 2017 10:54 pm IST

സില്‍ഗുരി : ട്രെയിനിടിച്ച് ബംഗാളിലെ ബാഗ്‌ദോഗ്രയ്ക്ക് സമീപം ആന ചെരിഞ്ഞു. റെയില്‍വേ ട്രാക്ക് കടക്കുന്നതിനിടെ ബുധനാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. കാട്ടാനകള്‍ ധാരാളമുള്ള സ്ഥലമായതിനാല്‍ ഈ പ്രദേശത്ത് ട്രെയിനുകളുടെ വേഗത കുറയ്ക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുള്ളതാണ്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ബാഗ്‌ഡോഗ്ര എലിഫന്റ് സ്‌ക്വാഡ് മേധാവി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.