മുഹമ്മ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളായ രണ്ടുപേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മറ്റു രണ്ടു പ്രതികള്‍ കസ്റ്റഡിയിലായതായി സൂചന.
ആര്യാട് അയ്യങ്കാളി ജങ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാതിരപ്പള്ളി പൂങ്കാവ് തട്ടങ്ങാട്ട് സോണി(37)ആണ് കഴിഞ്ഞ ദിവസം രാത്രി വീടിനു സമീപം വെട്ടേറ്റു മരിച്ചത്.
അയ്യങ്കാളി ജങ്ഷന് സമീപം താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അയല്‍വീടിനു മുന്നിലായിരുന്നു സംഭവം. സോണിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ആളെ ഭാര്യ റീനയ്ക്കറിയാം. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പോലീസിന് കഴിഞ്ഞു. സംഭവത്തില്‍ രണ്ടില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. നോര്‍ത്ത് സിഐ ജി. സുരേഷ്കുമാറിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: