കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഉന്നത അധ്യാപക സംഘം ക്ഷേത്രീയ സംഘടനാ സെക്രട്ടറിയുമായിരുന്ന പി. ചന്ദ്രശേഖരന് (78) അന്തരിച്ചു.
രോഗബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 10.30നായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച മൂന്നു മണിക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും.
സംഘവിവിധക്ഷേത്ര സംഘടനയായ ശൈക്ഷിക് മഹാസംഘിന്റെ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. അമൃതഭാരതി വിദ്യാപീഠം, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, ദേശീയ അധ്യാപക പരിഷത്ത് തുടങ്ങി ഒട്ടേറെ സംഘടനകളുടെ ചുമതല വഹിച്ചിരുന്നു. ജ്യോതിശാസ്ത്ര സംബന്ധമായ ഒട്ടേറെ ലേഖനങ്ങളുടെ കര്‍ത്താവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: