കൊച്ചി: കേരളത്തിലെ മുഴുവന്‍ പോലീസ്സ്റ്റേഷനുകളും ഡ്യൂലക്സ് കമ്പനിയുടെ പെയിന്റ് മാത്രം ഉപയോഗിച്ച് പെയിന്റ് ചെയ്യാന്‍ ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്നപ്പോള്‍ ഇറക്കിയ ഉത്തരവ് പുറത്തായി. 2017 ഏപ്രില്‍ 26 നാണ് സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ 470 പോലീസ് സ്റ്റേഷനുകളിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും ഡിവൈഎസ്പിമാരുടെയും ഓഫീസുകളും നിര്‍ബന്ധമായും ഡ്യൂലക്സ് പെയിന്റ് കമ്പനിയുടെ ഒലിവ് ബ്രൗണ്‍, വെള്ള, ചില്ലി മോണിംഗ് വിത്ത് ഗ്രേ എന്നീ പെയിന്റുകള്‍ മാത്രം ഉപയോഗിച്ച് പെയിന്റ് ചെയ്യാനാണ് ഉത്തരവിട്ടിരുന്നത്.
കോടികള്‍ ചെലവ്വരുന്ന ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവോ ഭരണാനുമതിയോ ഇല്ല. ടെണ്ടര്‍ നടപടിയില്ലാതെ ഒരു പ്രത്യേക കമ്പനിയില്‍നിന്ന് പെയിന്റ് വാങ്ങുന്നതിന് പിന്നില്‍ അഴിമതി ആരോപിച്ച് കൊച്ചിയിലെ പൊതുപ്രവര്ത്തകന് ജി. ഗിരീഷ്ബാബു വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: