ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയില്‍ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പാക് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരാണ് അപ്പര്‍ ദിര് മേഖലയിലെ പാക് സൈനിക പോസ്റ്റിനു നേരെ ആക്രമണം നടത്തിയത്.
അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം.. ഇതേത്തുടര്‍ന്ന് പാക് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 15 താലിബാന് തീവ്രവാദികളെ വധിച്ചതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അഫ്ഗാന് താലിബാന് ഏറ്റെടുത്തു.
ആക്രമണത്തിനു മുമ്പ് പാക് സൈനിക പോസ്റ്റിനേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് പാക് താലിബാന് ഭീകരരാണെന്നും താലിബാന് വക്താവ് പറഞ്ഞു. ഇതേസമയം, ഏറ്റുമുട്ടലിനിടെ അഞ്ച് പാക് സൈനികരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: