കോട്ടയം: കോട്ടയം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ മാരകയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
ഹര്‍ത്താലില്‍നിന്ന് ആവശ്യ സര്‍വീസുകളെയും കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനം (ഏറ്റുമാനൂര്‍), കേരള ഗണക മഹാസഭ സംസ്ഥാന സമ്മേളനം (കോട്ടയം), കാഞ്ഞിരപ്പള്ളി രൂപത റൂബി ജൂബിലി സമ്മേളനം (കാഞ്ഞിരപ്പള്ളി) എന്നിവയെയും ഒഴിവാക്കിയിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അറിയിച്ചിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും സംഘപ്രസ്ഥാനങ്ങള്ക്കുമെതിരെ സിപിഎം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ബിജെപി ജില്ലാ ഓഫീസ് ആക്രമിക്കുകയും മണര്‍കാട് ബിജെപിയുടെ വാഹനം തകര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: