ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകശ്മീരിലെ അര്‍നിയ മേഖലയില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
വ്യാഴാഴ്ച ജമ്മുകാഷ്മീരിലെ നൗഷേരയില്‍ ഉണ്ടായ പാക് വെടിവയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാന് ശക്തമായ ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: