അവധിക്കാലക്യാമ്പ് സമാപിച്ചു

Friday 12 May 2017 12:52 pm IST

കൊട്ടാരക്കര: പൂയപ്പള്ളി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന വേനലവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം റൂറല്‍ ജില്ലാപോലീസ് മേധാവി എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ കൈയെഴുത്ത് മാഗസിന്‍ ഉണര്‍വ്-2017 ജില്ലാ പോലീസ് മേധാവി സ്‌കൂള്‍ പ്രഥമാധ്യാപിക കെ.പി.ഗീതാകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രഥമാധ്യാപിക കെ.പി.ഗീതാകുമാരി, പൂയപ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ അനൂപ്.എ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ റാണി,ഗിരിജ,യോഗാമാസ്റ്റര്‍ മനോജ് അമ്പാടി, റിട്ട അധ്യാപകന്‍ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.