പുതിയ പദ്ധതികളുമായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം

Friday 12 May 2017 2:16 pm IST

ന്യൂദല്‍ഹി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ഉസ്താദ് സമ്മാന്‍ സമാരോഹ്, കാമ്പയിന്‍ ഫോര്‍ എഡ്യൂക്കേഷന്‍ എന്നീ പുതിയ പദ്ധതികള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ന്യൂനപക്ഷകാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കലാകാരന്മാരെയും, കരകൗശലവിദഗ്ധരെയും ആദരിക്കുന്നതിനുള്ള ഉസ്താദ് സമ്മാന്‍ സമാരോഹ് പദ്ധതി പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ദിനത്തില്‍ ആരംഭിക്കും. കാമ്പയിന്‍ ഫോര്‍ എഡ്യൂക്കേഷന്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികമായ ഒക്‌ടോബര്‍ 15 ന് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.