കോട്ടയം: കെ.എം. മാണിയെയും കേരള കോണ്‍ഗ്രസിനെയും പേടിക്കുന്നില്ലെന്നും ആറിനേക്കാള്‍ വലിയ സംഖ്യയാണ് 19 എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. തങ്ങള്‍ എല്‍ഡിഎഫില്‍ വരുമോ എന്ന പേടിയാണ് സിപിഐക്ക് എന്ന മാണിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടാണ് കാനത്തിന്റെ പ്രതികരണം.
കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഐക്ക് കേരള കോണ്‍ഗ്രസിനെ പേടിക്കേണ്ട ആവശ്യമില്ല. എല്‍ഡിഎഫ് പുതിയ കക്ഷികള്‍ക്കായി ഒരപേക്ഷയും ക്ഷണിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍ഡിഎഫിനു ശക്തിയില്ലെന്ന ചിന്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിക്കുന്നതിന് മുന്‍പായി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ തെറ്റില്ല. റവന്യൂവകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അനധികൃതമായി നിര്‍മിച്ച കുരിശ് പൊളിച്ചുമാറ്റിയതെന്നും കാനം രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: