തൃശൂര്‍: പീച്ചിയില്‍ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു.
സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് പാസ്റ്റര്‍ സനില്‍ പി. ജയിംസിനാണ് തൃശൂര്‍ പോക്സോ കോടതി ശിക്ഷ വിധിച്ചത്. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് ഇയാള്‍.
സമാനമായ മറ്റൊരു കേസില്‍ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇതിന് പുറമേയാണ് മറ്റൊരു പീഡനക്കേസിലും വിധി വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: